Thu, 4 June 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Report Is

ജെ.ബി. കോശി കമ്മീഷന്‍ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചത് സ്വാഗതാര്‍ഹം: സീറോമലബാര്‍ പബ്ലിക് അഫയേഴ്സ് കമ്മീഷന്‍

കൊ​ച്ചി: ജെ.​ബി. കോ​ശി ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് പ്ര​സി​ദ്ധീ​ക​രി​ച്ച​ത് സ്വാ​ഗ​താ​ര്‍​ഹ​മെ​ന്ന് സീ​റോമ​ല​ബാ​ര്‍ പ​ബ്ലി​ക് അ​ഫ​യേ​ഴ്സ് ക​മ്മീ​ഷ​ന്‍. സം​സ്ഥാ​ന​ത്തെ ക്രി​സ്ത്യ​ന്‍ ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ വി​ദ്യാ​ഭ്യാ​സ സാ​മ്പ​ത്തി​ക പി​ന്നാ​ക്കാ​വ​സ്ഥ, ക്ഷേ​മം, സ​ര്‍​ക്കാ​രു​മാ​യി ബ​ന്ധ​പ്പെ​ട്ട് ക്രൈ​സ്ത​വ വി​ഭാ​ഗ​ങ്ങ​ള്‍ അ​നു​ഭ​വി​ക്കു​ന്ന അ​നീ​തി​ക​ള്‍ എ​ന്നി​വ​യെ​ക്കു​റി​ച്ചു പ​ഠി​ക്കു​ന്ന​തി​നാ​യി നി​യോ​ഗി​ച്ച ജ​സ്റ്റീ​സ് ജെ.​ബി. കോ​ശി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലു​ള്ള ക​മ്മീ​ഷ​ന്‍റെ റി​പ്പോ​ര്‍​ട്ട്, സം​സ്ഥാ​ന മ​ന്ത്രി​സ​ഭ അം​ഗീ​ക​രി​ക്കു​ക​യും പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും ചെ​യ്തി​ട്ടു​ണ്ട്.

ക​മ്മീ​ഷ​ന്‍ റി​പ്പോ​ര്‍​ട്ട് പൂ​ര്‍​ണ​മാ​യും പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും അ​തി​ലെ ശി​പാ​ര്‍​ശ​ക​ള്‍ ക്രൈ​സ്ത​വ സ​ഭാ നേ​തൃ​ത്വ​ങ്ങ​ളു​മാ​യി ച​ര്‍​ച്ച ചെ​യ്തു ന​ട​പ്പാ​ക്കു​ക​യും വേ​ണ​മെ​ന്ന് സീ​റോമ​ല​ബാ​ര്‍ സ​ഭ ദീ​ര്‍​ഘ​നാ​ളു​ക​ളാ​യി ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. കാ​ല​താ​മ​സ​മു​ണ്ടാ​യെ​ങ്കി​ലും ഈ ​റി​പ്പോ​ര്‍​ട്ട് അം​ഗീ​ക​രി​ക്കു​ക​യും പ്ര​സി​ദ്ധീ​ക​രി​ക്കു​ക​യും ചെ​യ്ത സ​ര്‍​ക്കാ​ര്‍ ന​ട​പ​ടി​യെ സീ​റോമ​ല​ബാ​ര്‍ പ​ബ്ലി​ക് അ​ഫ​യേ​ഴ്‌​സ് ക​മ്മീ​ഷ​ന്‍ സ്വാ​ഗ​തം ചെ​യ്യു​ന്നു.

കേ​ര​ള​ത്തി​ല്‍ ക്രി​സ്ത്യ​ന്‍ ന്യൂ​ന​പ​ക്ഷ​ങ്ങ​ളി​ലെ വി​വി​ധ വി​ഭാ​ഗ​ങ്ങ​ള്‍ അ​നു​ഭ​വി​ക്കു​ന്ന പി​ന്നാ​ക്കാ​വ​സ്ഥ​ക​ളും പ്ര​ശ്ന​ങ്ങ​ളും ആ​ദ്യ​മാ​യി സ​മ​ഗ്ര​മാ​യി പ​ഠി​ച്ചു റി​പ്പോ​ര്‍​ട്ട് ത​യാ​റാ​ക്കി​യ ജ​സ്റ്റീ​സ് ജെ.​ബി. കോ​ശി, ഡോ. ​ജേ​ക്ക​ബ് പു​ന്നൂ​സ്, നി​ര്യാ​ത​നാ​യ ഡോ. ​ക്രി​സ്റ്റി ഫെ​ര്‍​ണാ​ണ്ട​സ്, ക​മ്മീ​ഷ​ന്‍ സെ​ക്ര​ട്ട​റി റി​ട്ട. ജ​ഡ്ജി സി.​വി. ഫ്രാ​ന്‍​സി​സ് എ​ന്നി​വ​രു​ടെ സേ​വ​ന​ങ്ങ​ളെ സ​ഭ ആ​ദ​ര​വോ​ടെ കാ​ണു​ന്നു.

റി​പ്പോ​ര്‍​ട്ടി​ലെ ശി​പാ​ര്‍​ശ​ക​ളി​ല്‍ നി​ല​വി​ല്‍ ന​ട​പ്പാ​ക്കി​യ​വ വെ​ബ്‌​സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ക്കാ​നും റി​പ്പോ​ര്‍​ട്ടി​ന്മേ​ലു​ള്ള സ​ഭ​ക​ളു​ടെ അ​ഭി​പ്രാ​യം എ​ഴു​തി അ​റി​യി​ക്കാ​നും മു​ഖ്യ​മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ചേ​ര്‍​ന്ന വി​വി​ധ സ​ഭാ​പ്ര​തി​നി​ധി​ക​ളു​ടെ യോ​ഗ​ത്തി​ല്‍ തീ​രു​മാ​നം എ​ടു​ത്തി​ട്ടു​ണ്ട്. റി​പ്പോ​ര്‍​ട്ട് ച​ര്‍​ച്ച ചെ​യ്തു ശി​പാ​ര്‍​ശ​ക​ള്‍ ന​ട​പ്പാ​ക്കു​ന്ന​തി​നു​ള്ള തു​ട​ര്‍​പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ എ​ത്ര​യും വേ​ഗം ഉ​ണ്ടാ​ക​ണ​മെ​ന്നും സീ​റോമ​ല​ബാ​ര്‍ പ​ബ്ലി​ക് അ​ഫ​യേ​ഴ്സ് ക​മ്മീ​ഷ​ന്‍ ചെ​യ​ര്‍​മാ​ന്‍ ആ​ര്‍​ച്ച്ബി​ഷ​പ് മാ​ര്‍ ആ​ന്‍​ഡ്രൂ​സ് താ​ഴ​ത്ത് ആ​വ​ശ്യ​പ്പെ​ട്ടു.

Latest News

Corehub Up